കൊല്ലം: വില്‍പ്പനയ്ക്കായി എത്തിച്ച 10.246 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി, ആദിനാട്, എരമത്ത് ലക്ഷംവീട് കോളനിയില്‍ രാഹുല്‍(20) ആണ് പോലീസ് പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്ന് കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്. ഇയാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ഡാന്‍സാഫ് സംഘത്തിന്
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ്ബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.




























