കല്ലട ജലസേചന പദ്ധതി; ജലവിതരണം ആരംഭിക്കും

Advertisement

കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ  ജനുവരി  10നും  ഇടതുകര കനാലിലൂടെ 12നും രാവിലെ 11 മുതല്‍  ജലവിതരണം ആരംഭിക്കും.  തെന്‍മല  ഒറ്റക്കല്‍ വിയറില്‍ നിന്നും മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് വിതരണം നടത്തുക. ഇടമണ്‍, കറവൂര്‍, ഏഴംകുളം, അടൂര്‍, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകും.  കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.ഐ.പി.ആര്‍.ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here