പടിഞ്ഞാറെ കല്ലട: കോൺഗ്രസ് പാർട്ടി ഓഫീസിൽ അക്രമം കാട്ടിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം

Advertisement

ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട: കോൺഗ്രസ് പാർട്ടി ഓഫീസിലേക്ക് കരി ഓയിൽ ഒഴിച്ചവരെയും ചീമുട്ട എറിഞ്ഞവരെയും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി, ആവശ്യപ്പെട്ടു.
പടിഞ്ഞാറേ കല്ലടയിൽ കോൺഗ്രസ് പാർട്ടിയെ സമൂഹമാധ്യമങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പാർട്ടി വിരുദ്ധ പ്രവണത നടത്തിക്കൊണ്ടിരിക്കുന്നവർക്കെതിരെ കോൺഗ്രസ് പടി:കല്ലട മണ്ഡലം കമ്മിറ്റി പരാതി നൽകി.
4/1/2026 വൈകിട്ട് ആറുമണിക്ക് വോട്ടർപട്ടിക പരിശോധന ക്യാമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരുന്നു. അഞ്ചുമണിയോടുകൂടി ഗ്രാമപഞ്ചായത്ത് അംഗമായ സുരേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ 20ൽ പരം  പാർട്ടി ഭാരവാഹിത്വം ഇല്ലാത്തവർ ഓഫീസിൽ അതിക്രമിച്ച്  കയറി ബഹളം ഉണ്ടാക്കി മിനിട്സ് ബുക്ക്  കൈക്കൽ ആക്കി കൊണ്ടുപോവുകയും പാർട്ടി ഓഫീസിൽ ചീമുട്ട എറിയുകയും കരി ഓയിൽ ഒഴിക്കുകയും ഉണ്ടായി. ഇക്കൂട്ടർ മദ്യപിച്ചാണ് ഓഫീസിൽ എത്തി ബഹളം ഉണ്ടാക്കിയത്.
   അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് ഇക്കൂട്ടർ പ്രതികരിച്ചത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി  എന്ന വ്യാജമായ ആരോപണമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്. വാർഡ് തലങ്ങളിൽ വിജയപരാജയങ്ങൾ ചർച്ച ചെയ്യുന്ന കമ്മിറ്റികൾ നടന്നുകൊണ്ടിരിക്കുകയാണ്. 2,6,15 എന്നീ വാർഡുകളിലെ റിബൽ സ്ഥാനാർത്ഥികളെ ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്മാറാത്തത് നിമിത്തം പുറത്താക്കിയിരുന്നു.2024 ഓഗസ്റ്റ് 31 ന് ഉദ്ഘാടനം ചെയ്താണ് കാരുവള്ളിൽ ഗോപാല പിള്ള സ്മാരക കോൺഗ്രസ് ഭവൻ 1400 sq  ft വിസ്തീർണ്ണം ഉള്ള  പാർട്ടി ഓഫീസ് കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്നു. ഈ അക്രമം കാട്ടിയവർ ഒരു രൂപയുടെ സഹായം പോലും പാർട്ടി ഓഫീസ് നിർമ്മാണത്തിന് തന്നിട്ടില്ലാത്തതാകുന്നു. കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നതിനെതിരെ  നേരത്തെ  പരാതി നൽകിയിട്ടുള്ളതുമാണ്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി  ചെയ്യാൻ പാടില്ലാത്തത്  ചെയ്തവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനും, കെപിസിസി പ്രസിഡന്റിനും പരാതി നൽകിയതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴമാധവൻപിള്ള അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here