കൊല്ലം : ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ
കേരളത്തിലെ വൈജ്ഞാനിക സാമൂഹിക രാഷ്ട്രീയ കലാ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കായ് നൽകുന്ന ബ്രൂക്ക് എക്സലൻസ് അവാർഡ് മുൻ ഡി ജി പി ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസിന് നൽകും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി ചെയർമാനും അഡ്വ എച്ച് രമണൻ, ചാർട്ടേഡ് അക്കൗണ്ടന്റ്റ് ജോയ് മോൻ എന്നിവർ വൈസ് ചെയർമാൻമാരുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജനുവരി 16 ന് ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് യൂറോപ്പിൻ്റെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോസ്റ്റ്. റവ.ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് പുരസ്കാരം നൽകുന്നതാണ്.
50001 രൂപയും പ്രശസ്തിപ്രതവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ. സഞ്ജയ് രാജ്, എ ഡി ജി പി വിജയൻ ഐ പി എസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സംവിധായകൻ ബ്ലെസി, പ്രശാന്ത് ചന്ദ്രൻ ഐ എഫ് എസ് എന്നിവരാണ് ബ്രൂക്ക് എക്‌സലൻസ് അവാർഡിന് മുമ്പ് അർഹരായിരുന്നത്.






































