ശാസ്താംകോട്ട. സിനിമാപറമ്പിൽ ലോറി ഇടിച്ചു യുവതി മരിച്ചു . കോട്ടാത്തല ശിവഗംഗയിൽ ശ്രീകുമാറിൻ്റെ ഭാര്യ സുലജ (39) ആണ് ടോറസ് കയറി ദാരുണമായി മരിച്ചത്. രാവിലെ ഏഴരക്കാണ് സംഭവം
ശ്രീകുമാർ വിദേശത്താണ് മക്കൾ . ആദിത്യ ആര്യൻ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ
കൊട്ടാരക്കര – ശാസ്താംകോട്ട, അടൂർ – ചവറ റോഡുകൾ സംഗമിക്കുന്ന സിനിമാ പറമ്പിൽ നിരന്തരം അപകടമുണ്ടാകുന്നുണ്ട്. വലിയ വാഹനങ്ങളുടെ പരക്കം പാച്ചിലിൽ ചെറിയ വാഹനങ്ങളിലെ യാത്രക്കാരുടെ ജീവിതം എപ്പോഴും അപകട മുനമ്പിലാണ് .
നിർമ്മാണ മേഖലയിലേക്കുള്ള വാഹനങ്ങൾ പെരുകിയതും ബസുകളുടെ പാച്ചിലും മനുഷ്യജീവൻ പന്താടിയിട്ടും നടപടിയില്ല







































