ശാസ്താംകോട്ട:കൂട്ടം തെറ്റി എത്തിയ കുരങ്ങ് ശല്യക്കാരനാകുന്നു.മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം ശാന്തകുമാരി അമ്മയുടെ മൈനാഗപ്പള്ളി പബ്ലിക്ക് മാർക്കറ്റിന് സമീപമുള്ള വീട്ടിൽ എത്തിയ കുരങ്ങാണ് ശല്യക്കാരനാകുന്നത്.ഒരാഴ്ച മുമ്പാണ് 5 അംഗ വാനരസംഘം വീട്ടുപരിസരത്ത് എത്തിയത്.പിറ്റേ ദിവസം 4 എണ്ണം ഇവിടെ നിന്നും പോവുകയും ഒരണ്ണം ഇവിടെ തന്നെ തങ്ങുകയുമായിരുന്നു.വീടിൻ്റെ പരിസരത്ത് തന്നെ നിലയുപ്പിച്ച കുരങ്ങൻ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കുകയും ടാപ്പുകളും മറ്റും നശിപ്പിക്കുകയും മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്.കുരങ്ങ് ശാസ്താംകോട്ടയിൽ നിന്ന് വന്നതാകാം എന്ന് കരുതുന്നു.വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.







































