നെടുവേലി സാൽവേഷൻ ആർമി ചർച്ച് രജത ജൂബിലി സമാപനം നാളെ

Advertisement

തിരുവനന്തപുരം: വെമ്പായം നെടുവേലി സാൽവേഷൻ ആർമി ചർച്ചിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഇന്ന് സമാപിക്കും. രാവിലെ 9.30ന് നെടുവേലി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും സംസ്ഥാന നേതാക്കളെ സ്വീകരിച്ച് ആനയിക്കും.10 ന് ജൂബിലി ഹാൾ ഉദ്ഘാടനം. തുടർന്ന്
പരിശുദ്ധ ആരാധനയിൽ സംസ്ഥാന അധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ കേണൽ സന്ദേശം നൽകും.ഡി വിഷണൽ കമാൻഡർ മേജർ വി ബി സൈലസ് അധ്യക്ഷനാകും.
വൈകിട്ട് 4 ന് നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ തിരുവനന്തപുരം ഡിവിഷണൽ കമാൻഡർ മേജർ.വി ബി.സൈലസ് അധ്യക്ഷത വഹിക്കും. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സാൽവേഷൻ ആർമി മുഖ്യ കാര്യദർശി ലെഫ്. കേണൽ ജേക്കബ് ജെ ജോസഫ് അനുഗ്രഹ പ്രഭാഷണവും ജോൺ. വി.സാമുവൽ ഐഎഎസ്, ലെഫ്. കേണൽ. സോണിയ ജേക്കബ്, ലെഫ്. കേണൽ സജു ഡാനിയേൽ വാർഡ് മെമ്പർ എസ് സുമേഷ് കുമാർ,മേജർ പി കെ ജോയ്, ഡോ. സാഗർ ടി തേവലപ്പുറം, ഡോ. ശോഭ.സി. എം. മേജർ മോത്തോ . തോംസൺ, സത്യൻ, സൽവരാജ്, വിൽസൺ എന്നിവർ ആശംസകൾ അർപ്പിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here