ചങ്ങനാശ്ശേരി :മദ്യവും മയക്ക് മരുന്നും സമൂഹത്തെ വികലമാക്കുമ്പോൾ നേർവഴി കാട്ടാനയി ഉദിച്ച താരമാണ് യേശുക്രിസ്തുവെന്ന് യാക്കോബയാ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കുറിലോസ് പറഞ്ഞു. യേശു ലോകത്തിന് പകർന്ന് നൽകിയ വെളിച്ചം യുവതലമുറ ഏറ്റെടുക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.പുതുച്ചിറ സാൽവേഷൻ ആർമി ചർച്ചിൻ്റെ ശതാബ്ദി ആഘോഷത്തിൽ സന്ദേശം നൽകുയായിരുന്നു അദ്ദേഹം.
മേജർ സി. ജെ ജോമോൻ അധ്യക്ഷത വഹിച്ചു. ഡിവിഷണൽ കമാൻഡർ മേജർ പി. പി ബാബു പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു.ലെഫ്. കേണൽ കെ. സി ഡേവിഡ്, വാർഡ് മെമ്പർ സനിതമോൾ എൻ. എസ് മേജർ ഇ. എം വിനോദ്, മേജർ ജോളി സുഭാഷ്
എന്നിവർ ആശംസകൾ അറിയിച്ചു.
ക്രിസ്മസ് ആരാധനയിൽ മേജർ സുഭാഷ് പി. ജെ ക്രിസ്മസ് സന്ദേശം നൽകി. നേർച്ച സ്വീകരിച്ചുകൊണ്ടുള്ള പ്രാർത്ഥനയ്ക്ക് മേജർ ബാബുരാജ്, ക്യാപ്റ്റൻ പ്രശാന്ത് എസ്. ടി എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് അനേകർ നേർച്ചയുമായി കടന്നുവന്ന് അനുഗ്രഹം പ്രാപിച്ചു. തുടർന്ന് പെരുന്നാൾ ആരാധനയും സാക്ഷിയിൻ ഘോഷയാത്ര നടത്തി.




































