കൊല്ലം: കൊല്ലം കളക്ട്രേറ്റിലേക്ക് വീണ്ടും ബോംബ് ഭീഷണി എത്തി. ഇന്ന് ഉച്ചയോടെ ഇ-മെയില്‍ സന്ദേശം വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. കളക്ടറുടെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് വന്ന ഭീഷണിയില്‍ ഇന്ന് വൈകിട്ട് മൂന്നോടെ നടന്‍ വിജയ്യുടെ വീട്, ചെന്നൈയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ക്കൊപ്പം കൊല്ലം കളക്ടറേറ്റിലും ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.































