കൊട്ടാരക്കര എം സി റോഡിൽ ഇലട്രിക് പോസ്റ്റിലേക്ക് കെഎസ്ആർടി സി ബസ് ഇടിച്ചു കയറി അപകടം.
കഴിഞ്ഞ ദിവസം രാത്രി 7.30 കഴികെയാണ് അപകടം. കൊട്ടാരക്കര യിൽ നിന്നും കോട്ടയത്തേക്ക് പോയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് പുലമൺ കുന്നക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ടു പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എതിരെ രണ്ടു വാഹനങ്ങൾ അമിത വേഗതയിൽ വന്നപ്പോൾ വെട്ടി തിരിച്ചതാണ് അപകട കാരണം. മൂന്ന് യാത്രക്കാർക്ക് നിസാര പരിക്ക് ഏറ്റിട്ടുണ്ട്. എം സി റോഡിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും തിരക്കും വലിയ ബുദ്ധിമുട്ട് ഡ്രൈവർമാർക്ക് ഉണ്ടാകുന്നുണ്ട്






























