തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷര്‍, ഉപാധ്യക്ഷരുടെ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 26, 27 നും

Advertisement

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷര്‍, ഉപാധ്യക്ഷരുടേയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 26, 27നും. മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നുമാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 02.30നും നടത്തും.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസാണ് കോര്‍പ്പറേഷന്‍ വരണാധികാരി. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല. മുനിസിപ്പാലിറ്റികളില്‍ വരണാധികാരികളായി വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ഫലപ്രഖ്യാപനശേഷം മേയര്‍, ചെയര്‍പേഴ്സണ്‍, പ്രസിഡന്റ് എന്നിവര്‍ വരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. ഡപ്യൂട്ടി മേയര്‍ മേയര്‍ മുന്‍പാകെയും, വൈസ് ചെയര്‍പേഴ്‌സണ്‍ ചെയര്‍പേഴ്‌സണ്‍ മുന്‍പാകെയും, വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുന്‍പാകെയും സത്യപ്രതിജ്ഞ ചെയ്യും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here