ചവറ: കടലില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചവറ പുത്തന്‍തുറയിലാണ് കടലില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. പുത്തന്‍തുറ സ്വദേശികളായ രാംജിത്ത്-പ്രിയങ്ക ദമ്പതികളുടെ മകന്‍ അമല്‍ജിത്ത് ആണ് കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരനെ നാട്ടുകാര്‍ രക്ഷിച്ചു. നീണ്ടകര കോസ്റ്റല്‍ പോലീസിന്റെയും ചവറ പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ അമലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് നടപടികള്‍ക്ക് ശേഷം അമലിന്റെ മൃതശരീരം പുത്തന്‍ തുറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സഹപാഠികളുടേയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മത്സ്യത്തൊഴിലാളിയായ രജിത്തിന്റെയും പ്രിയങ്കയുടെയും രണ്ട് മക്കളില്‍ മൂത്തയാളായ അമല്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു.






























