പ്രയാർ. ഓണാട്ടുകരയുടെ സാമൂഹിക കലാകായിക രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ പ്രയാർ ഫ്രൻഡ്സ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 26 ന് തിരിതെളിയും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള സുവർണജൂബിലി ലോഗോ പ്രകാശനം കരുനാഗപ്പള്ളി MLA സി ആർ മഹേഷ് ക്ലബ്ബ് പ്രസിഡന്റ് ഷമീന് ലോഗോ ആലേഖനം ചെയ്ത ബ്രോഷർ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. ആർ. വത്സൻ,സ്വാഗതസംഘം ഭാരവാഹികളായ എസ്. ശ്രീജിത്ത്, വിമൽ കൈതയ്ക്കൽ, പി. ദീപക്, കണ്ണൻ നായർ,ആനന്ദ് രാജ്, ജോൺസൺ ജോർജ്ജ്, സാമുവൽ, അൻസാർ, ഹർഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത്. അഖിലകേരള ഫ്ളഡ് ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, മെഡിക്കൽ ക്യാമ്പുകൾ, കുടുംബ സംഗമം, ചികിത്സാ സഹായ വിതരണം, ആദരിക്കൽ ചടങ്ങുകൾ,വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പരിപാടികൾ, കലാ- കായിക മത്സരങ്ങൾ, തുടങ്ങി നിരവധിയായ പരിപാടികളാണ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.






































