കൊല്ലം നഗരത്തിൽ പുരുഷന്റെതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. കടും നീല ഫുൾകൈ ഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ട് പാന്റും ആണ് വേഷം. വിഷ്ണത്തുകാവ് അമ്പലത്തിന് വടക്ക് ഭാഗത്തുള്ള വിദ്യാ അപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള ആൾതാമസം ഇല്ലാത്ത വീടിൻറെ പിറകുവശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിൽ തേങ്ങ അടത്തുവാൻ വന്ന ചവറ സ്വദേശിയാണ് അസ്ഥികൂടം ആദ്യമായി കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുവർഷത്തോളമായി വീട്ടിൽ ആൾത്താമസമില്ലാത്തതും അതിനുമുമ്പ് ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. മൃതദേഹത്തിന് ഉദ്ദേശം മൂന്നുമാസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു. ഇടതു കൈ തണ്ടയിൽ പച്ച പച്ചകുത്തിയ പാടും കഴുത്തിൽ കൃപാസന മാതാവിൻറെ ലോക്കറ്റ് ഉള്ള ഫാൻസി മാലയും അസ്ഥികൂടത്തിൽ ഉണ്ടായിരുന്നു.
































