ചാത്തന്നൂര്‍: എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് മരുത്തുംമൂട്ട് വീട്ടില്‍ ഡെരിന്‍ ദേവസ്യ(20)യാണ് എക്‌സൈസിന്റെ പിടിയിലായത്. കച്ചവടത്തിനായി കൊണ്ട് വന്ന ഒന്‍പത് ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും കണ്ടെത്തി. ബംഗളൂരുവില്‍ നിന്നും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ശേഷം കെഎസ്ആര്‍ടിസി ബസില്‍ ചാത്തന്നൂര്‍ തിരുമുക്കില്‍ ഇറങ്ങുമ്പോഴാണ് ഇയാളെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണ കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
ഐബി ഓഫിസര്‍മാരായ ബി. ദിനേശ്, വിജയകുമാര്‍, മനു, ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡെരിനെ റിമാന്റ് ചെയ്തു.































