കൊല്ലം: കൊല്ലം കോർപറേഷനിൽ താമര വിരിഞ്ഞു തുടങ്ങാൻ പോകുന്നത് രണ്ടാം ഡിവിഷനിൽ നിന്നാണെന്ന് ജിതിൻ ദേവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ വാക്കുകൾ അന്വർത്ഥമാക്കി ഒന്നല്ല, രണ്ടല്ല, 12 തങ്കത്താമരകളാണ് ഇക്കുറി കൊല്ലത്തിന്റെ മണ്ണിൽ വിരിഞ്ഞത്. കേവലം സംഘാടന മികവിൽ ഉപരിയായി, ചാനൽ ചർച്ചകളിലും ഡിബേറ്റുകളിലും ജിതിൻ ദേവ് നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളും കൃത്യമായ രാഷ്ട്രീയ നിലപാടുകളും പൊതുജനമനസ്സുകളെ സ്വാധീനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഓരോ ചർച്ചകളിലും ബിജെപിയുടെ ആശയങ്ങൾ യുക്തിഭദ്രമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി യുവാക്കൾക്കിടയിലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്..
അതികായർ വീണു;
വിവിധ മാധ്യമ ചാനലുകളിൽ നടന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികളിൽ പ്രധാന ചർച്ചാവിഷയമായി ഉയർന്നത് പുളിക്കടയിലെ ജനങ്ങളുടെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളായിരുന്നു. ജിതിൻ ദേവ് ഇത് ഫലപ്രദമായി അവതരിപ്പിച്ചു. അഴിമതി ആരോപണങ്ങൾ ഹാസ്യാത്മകമായ രീതിയിൽ ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു.
ഡിവിഷനുകൾ വെട്ടിമുറിച്ച് മങ്ങാട് മാറ്റിനിർത്തിയാൽ മത്സരിച്ച സിറ്റിംഗ് സീറ്റുകളെല്ലാം ബിജെപി നിലനിർത്തി. പാർട്ടിക്ക് വലിയ സ്വാധീനമില്ലാതിരുന്ന അറുനൂറ്റിമംഗലം പിടിച്ചെടുത്ത് ഗിരീഷ് നടത്തിയ മുന്നേറ്റം ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
ജില്ലാതലത്തിലെ ‘കാവി തരംഗം’
- നഗരസഭകൾ: കരുനാഗപ്പള്ളി, പരവൂർ മുൻസിപ്പാലിറ്റികളിൽ ബിജെപി വൻ മുന്നേറ്റം നടത്തി.
- പഞ്ചായത്തുകൾ: ഇതുവരെ അക്കൗണ്ട് തുറക്കാത്ത പഞ്ചായത്തുകളിൽ പോലും ഇക്കുറി താമര വിരിഞ്ഞു.
- ബ്ലോക്ക് ഡിവിഷനുകൾ: കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ബ്ലോക്ക് ഡിവിഷനുകളിൽ വിജയം.
- നിർണ്ണായക ശക്തി: ഒട്ടുമിക്ക പഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുന്ന നിർണ്ണായക ശക്തിയായി എൻ.ഡി.എ മാറി.
മാറുന്ന കൊല്ലത്തിന്റെ രാഷ്ട്രീയ ഭൂപടം
ചാനൽ ചർച്ചകളിൽ വികസന വീഴ്ചകളും അഴിമതിയും അക്കമിട്ട് നിരത്തി ജിതിൻ ദേവ് നടത്തിയ ഇടപെടലുകൾ മധ്യവർഗ്ഗ വോട്ടർമാരെ സ്വാധീനിച്ചു. അടിത്തട്ടിലെ മൈക്രോ മാനേജ്‌മെന്റ് വോട്ടുകളായി മാറിയപ്പോൾ ഇടത് മുന്നണി 39-ൽ നിന്ന് 16 സീറ്റുകളിലേക്ക് കൂപ്പുകുത്തി. 27 സീറ്റുകൾ നേടിയ യുഡിഎഫിന് ശക്തമായ വെല്ലുവിളിയായി 12 സീറ്റുകളോടെ ബിജെപി നിലയുറപ്പിച്ചു കഴിഞ്ഞു.































