ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പ്രാഥമികശുശ്രൂഷയുടെ പ്രാഥമിക പാഠങ്ങൾ പകർന്നുനൽകാനായി കേരള ഫയർ &റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സിൽ വേമ്പനാട് കായൽ ഒരു മണിക്കൂർ ഒൻപത് മിനിറ്റുകൊണ്ട് നീന്തിക്കടന്ന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടിയ മെഹനാസ് അലി ഷേഖ് നമുക്കൊരു പാഠപുസ്തകമാണെന്ന് ശാസ്താംകോട്ട ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ആർ. രതീഷ് അഭിപ്രായപ്പെട്ടു. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി യാണ് മെഹനാസ്. നിത്യ ജീവിതത്തിൽ നാം സൂക്ഷിച്ചുപയോഗിക്കേണ്ട സാഹചര്യങ്ങളെയും അത്യാഹിത സമയങ്ങളിൽ എടുക്കേണ്ട മുന്നൊരുക്കങ്ങളെയും പ്രാഥമിക സുരക്ഷ യ്ക്കാവശ്യമായ കാര്യങ്ങളും വിദ്യാർത്ഥികൾക്കായി പകർന്നു നൽകിയാണ് ക്ലാസ്സ് പൂർണ്ണമായത്. ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി എബ്രഹാം തലോത്തിൽ നിർവ്വഹിച്ചു.
































