പാട്ടുപാടി വോട്ട് തേടി ഫിറോസ് എം. ശൂരനാട്; പിതാവിന്റെ പാരമ്പര്യം പിന്തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥി!

Advertisement

ദൃശ്യങ്ങൾ കാണാൻ ഫേസ്ബുക് 👇

https://www.facebook.com/share/v/1DEu2fyLL5/

ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാൻ👇

https://www.instagram.com/reel/DRrkPLaEzD2/?igsh=OWpvaXVtanZuMHhm

ശൂരനാട്: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ചക്കുവള്ളി 12-ാം വാർഡിൽ പാട്ടുപാടി വോട്ട് അഭ്യർത്ഥിച്ച് ശ്രദ്ധേയനാവുകയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫിറോസ് എം. ശൂരനാട്. രാഷ്ട്രീയ പാരമ്പര്യം മാത്രമല്ല, സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫിറോസ്, നിരവധി ആൽബങ്ങളിൽ ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഫിറോസിന്റെ പിതാവ് വി. എം. ഹനീഫ 1980-85 കാലഘട്ടത്തിൽ ഇതേ വാർഡിലെ മെമ്പർ ആയിരുന്നു. പിതാവ് ജനപ്രതിനിധിയായിരുന്ന അതേ വാർഡിൽ തന്നെയാണ് മകനും ജനവിധി തേടുന്നത്.

കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ഫിറോസ്, 10 വർഷം മുമ്പ് തനിക്ക് ലഭിച്ച സ്ഥാനം വേണ്ടെന്ന് വെച്ച് മറ്റൊരാൾക്ക് നൽകിയിരുന്നു. എന്നാൽ, തുടർച്ചയായി മത്സരിക്കുന്നവരെ മാറ്റിനിർത്തി പുതിയ യുവാക്കൾക്ക് അവസരം നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോൺഗ്രസ് പാർട്ടി തള്ളിക്കളഞ്ഞതോടെയാണ് അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ശക്തനായ KSU പ്രവർത്തകനായിരുന്നു ഫിറോസ്. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ശൂരനാട് മണ്ഡലം ജനറൽ സെക്രട്ടറി, രണ്ട് തവണ യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി, INTUC യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി, INTUC സിനിമ യൂണിയൻ ഇഫ്റ്റാ സംസ്ഥാന നിർവ്വാഹക സമിതി അംഗം, INTUC കുന്നത്തൂർ റീജിയണൽ ജനറൽ സെക്രട്ടറി, നിലവിൽ കോൺഗ്രസ് ശൂരനാട് മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

. ഒരുപാട് സ്വപ്ന പദ്ധതികൾ നടപ്പിലാക്കാൻ യുവാക്കൾക്ക് കഴിയുമെന്നും അത്തരം പദ്ധതികൾ തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം പറയുന്നു. “ഈ പദ്ധതികൾ നടപ്പിലാക്കി തന്റെ നാടിനെ വികസനത്തിന്റെ പാതയിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം” എന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here