ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി രാസലഹരി ഉപയോഗിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തെറ്റായി ചിത്രീകരിച്ച് പ്രചരിച്ച ഈ വാർത്തയിൽ, ആദ്യം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജായ ‘Ramesan B Three-rp Visuals’ പേജിലാണ് ഈ വ്യാജ വാർത്ത വന്നത്.
സത്യം ഇതാണ്:
സോഡിയം കുറഞ്ഞ അവസ്ഥ (Hyponatremia)
വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് വ്യക്തമായത്. കുട്ടിക്ക് സോഡിയത്തിന്റെ അളവ് കുറയുന്ന (Hyponatremia) ആരോഗ്യപ്രശ്നമാണ് ഉണ്ടായിരുന്നത്. തലകറക്കം, സ്ഥലകാലബോധം നഷ്ടപ്പെടുക, അസ്വഭാവികമായി പെരുമാറുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇദ്ദേഹത്തിന് സ്ഥിരമായി ഉണ്ടാവാറുണ്ട്.
“മുൻപ് പരീക്ഷാ ഹാളിൽ വെച്ചും സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഈ കുട്ടിക്ക് സമാനമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.
































