കൊല്ലം: കൊല്ലത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു. മുക്കാട് കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മത്സ്യ ബന്ധനത്തിന്‌ശേഷം ഐസ് പ്ലാന്റിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.
പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നു എന്നാണ് നിഗമനം. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നിസാരമായി പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ രാജു , അശോക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തീപിടിത്തം ഉണ്ടായ ഉടന്‍ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടത്‌കൊണ്ട് കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിഞ്ഞില്ല
































