തദ്ദേശതിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക നാളെ വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22 ന്; 24 വരെ പിന്‍വലിക്കാം. ഡിസംബര്‍ ഒമ്പതിനാണ് ജില്ലയില്‍ വോട്ടെടുപ്പ്;13 നാണ് വോട്ടെണ്ണല്‍.
അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 2255295 വോട്ടര്‍മാരാണുള്ളത്. 68 ഗ്രാമപഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും, കോര്‍പ്പറേഷനുമുള്‍പ്പെടെ 1505 വാര്‍ഡുകളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ കുളത്തൂപ്പുഴ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളിലെയും തമിഴ്ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ വാര്‍ഡുകള്‍: വാര്‍ഡ് ഒന്ന്- എസ്റ്റേറ്റ്, വാര്‍ഡ് രണ്ട്- മടത്തിക്കോണം, വാര്‍ഡ് നാല്- ഇഎസ്എം കോളനി, വാര്‍ഡ് 20- ചന്ദനകാവ്, വാര്‍ഡ് 21- ചെറുകര, വാര്‍ഡ് മൂന്ന്- അമ്പനാട് ഈസ്റ്റ്, വാര്‍ഡ് എട്ട്- ഫ്‌ളോറന്‍സ്, വാര്‍ഡ് 12-വെഞ്ചര്‍, വാര്‍ഡ് 13- പൂത്തോട്ടം, വാര്‍ഡ് 14- അമ്പനാട് വെസ്റ്റ്.
ജില്ലയില്‍ ബൂത്ത് പുനക്രമീകരണപ്രക്രിയ പൂര്‍ത്തിയായതിനുശേഷം ആകെ 2722 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 2348 പോളിംഗ് സ്റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 135 എണ്ണം നഗരസഭകളിലുമാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ 239 പോളിംഗ് സ്റ്റേഷനുകളും.
തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 1698 സീറ്റുകളാണുള്ളത്. ഇവയില്‍ സ്ത്രീകള്‍ക്ക് 867 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് 221 സീറ്റുകളും പട്ടികവര്‍ഗ വിഭാഗത്തിന് രണ്ട് സീറ്റുകളുമാണ് സംവരണം ചെയ്തിട്ടുള്ളത്. 123 സീറ്റുകള്‍ പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.
































