തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസന്‍സികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ നവംബർ 19നകം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കലക്‌ടർ എൻ ദേവിദാസ്. ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഇളവുകൾ ആവശ്യപ്പെട്ട് 37 അപേക്ഷകൾ ലഭിച്ചു. ഇവ പരിശോധിച്ച് വരികയാണ്. സ്വകാര്യ ഏജൻസികളെ ആയുധങ്ങൾ കൈവശംവയ്ക്കാൻ അനുവദിക്കില്ല. റൈഫിൾ അസോസിയേഷൻ, വിമുക്ത ഭടന്മാർ എന്നിവർ അവർ ജോലി ചെയുന്ന സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം ഹാജരാക്കണം. പൊതുമേഖലാ/സ്വകാര്യ ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർ ആയുധങ്ങൾ കൈവശം സൂക്ഷിക്കാൻ ബാങ്ക് മാനേജർമാരുടെ കത്ത് ഹാജരാക്കണം. ഇതിൽ ജോലിയുടെ സ്വഭാവം, ജീവനക്കാരെ നിയോഗിച്ചിരിക്കുന്ന സമയം, ആയുധം സൂക്ഷിക്കുന്ന സ്ഥലം-വ്യക്തിയുടെ വിശദാംശങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണം.
എ ഡി എം ജി നിർമൽ കുമാർ, പോലീസ് അസി. കമ്മിഷണർ പ്രദീപ്, കൊല്ലം റൂറൽ ഡി വൈ എസ് പി രവി സന്തോഷ്, ഡി എൽ ഒ എസ്. അരുൺകുമാർ, സൂപ്രണ്ട് നസീമ തുടങ്ങിയവർ പങ്കെടുത്തു.
































