കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം

Advertisement

കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. പാറാവ് ജോലിക്ക് ശേഷം വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ സീനിയര്‍ സിപിഒ നവാസിന്റെ അതിക്രമം നടത്തുകയായിരുന്നു.
പൊലീസുകാരി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ ചവറ സ്വദേശിയായ സിപിഒ നവാസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. ഡെപ്യൂട്ടേഷനില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു നവാസ്. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോകുന്ന സമയത്ത് ഇയാള്‍ മോശമായി പെരുമാറുകയും കടന്ന് പിടിക്കുകയും ചെയ്തു എന്നാണ് പരാതി.

Advertisement