ശാസ്താം കോട്ട. കേരളസർവകലാശാല 2024-25 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദഫലം പ്രഖ്യാപിച്ചപ്പോൾ സംസ്കൃതം വേദാന്തത്തിൽ വിദ്യാർഥികൾ ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയത് സംസ്കൃതവിഭാഗത്തിനും കോളേജിനും അഭിമാനമായി. ഒന്നാം റാങ്ക് നേടിയ ഭാഗ്യസന്തോഷ് പെരിനാട് സ്വദേശിയും, രണ്ടാം റാങ്ക് നേടിയ ആരതി സി എസ് കൊട്ടാരക്കര സ്വദേശിയും, മൂന്നാം റാങ്ക് നേടിയ മന്യ മോഹനൻ ഓടനാവട്ടം സ്വദേശിയുമാണ്. സംസ്കൃതവിഭാഗം വിദ്യാർഥികളുടെ റാങ്ക് നേട്ടം ഇത്തവണയും ആവർത്തിച്ച വിദ്യാർഥികളെ പ്രിൻസിപ്പലും സംസ്കൃതവിഭാഗവും അധ്യാപകരും അഭിനന്ദിച്ചു.





































