കുപ്രസിദ്ധ കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവായി. മയ്യനാട് ഉമയനല്ലൂര്‍ പട്ടര്മുക്ക് കുണ്ടുകുളം വയലില്‍ പുത്തന്‍വീട്ടില്‍ റഫീക്ക്(33), ശക്തികുളങ്ങര കന്നിമേല്‍ചേരി അന്‍സില്‍ ഭവനത്തില്‍ നെല്‍സണ്‍ മകന്‍ ജെറി(37) എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. റഫിക്കിനെതിരെ പതിനൊന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ഗഞ്ചാവ് കടത്തിയതിന് എക്‌സൈസ് രണ്ട് കേസുകളും ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നരഹത്യശ്രമത്തിനും ആക്രമണം നടത്തിയതിനും ഗഞ്ചാവ് കടത്തിയതിനും മൂന്നു കേസുകളും കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡനം നടത്തിയതും രണ്ട് നരഹത്യ ശ്രമ കേസുകളും ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം ആറു കേസുകള്‍ നിലവിലുണ്ട്. ജെറിക്കെതിരെ ആറ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍, ആക്രമണം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതുമടക്കമുള്ള അഞ്ച് കേസുകളും കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നരഹത്യ ശ്രമത്തിന് ഒരു കേസും നിലവിലുണ്ട്.
പ്രതികള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ ദേവിദാസ് എന്‍. കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെയും ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
































