കൊട്ടിയം: തട്ടാമല സ്വദേശിയായ യുവശാസ്ത്രജ്ഞൻ
സ്പെയിനിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് അനൗദ്യോഗികമായി
വിവരം ലഭിച്ചു. തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ -ബിന്ദു ദമ്പതികളുടെ മകൻ ജ്യോതിഷ് (28) ആണ് കടലിൽ മുങ്ങിമരിച്ചതായി വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ രണ്ടാംതീയതിയായിരുന്നു സംഭവം.
രണ്ടാം തീയതി വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോട് സംസാരിച്ച ശേ
ഷം പിന്നീട് വിളിക്കാതിരുന്നതിനെ തുടർന്ന് ജർമനിയിലുള്ള ബന്ധുവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്പെയിനിലെ
അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ലാൻസറോട്ട് ലാസ് പാമാസ് ദീപിലെ കടലിൽ മുങ്ങിമരിച്ചതായി വിവരം ലഭിച്ചത്. ഒരു ജർമനിക്കാരനും റുമാനിയാക്കാരനുമാണ് ഒപ്പമുണ്ടായിരുന്നത്. ഇതിൽ ജ്യോതിഷിനൊടൊപ്പം റുമാനിയാക്കാരനെയും കാണാതായിരുന്നു. അപകടത്തിൽ നിന്നും രക്ഷപെട്ട ജർമനിക്കാരനാണ് ജർമനിയിലെത്തി അപകട വിവരം അറിയിച്ചത്. സംഭവം നടന്ന വിവരം വീട്ടിൽ അറിയുന്നത് ഒരാഴ്ചയ്ക്കു ശേഷമാണ്. പൂന ഐ.ഐ.എസ്.ഇ ആറിൽ നിന്നും ബി.എസ്.എം.എസ് ബിരുദമെടുത്ത ശേഷം ഡവലപ്പ്മെ
ൻ്റൽ ബയോളജിയിൽ ഡോക്ട്രേറ്റ് എടുക്കുന്നതിനായി ജർമനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തിവരികയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മൃതദേഹം നാട്ടിലെ
ത്തിക്കുന്നതിനുമായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ഏക സഹോദരി കാർത്തിക.
































