ചവറ നഴ്സിംഗ് കോളേജില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു

Advertisement
ചവറ .നിയോജകമണ്ഡലത്തില്‍ പുതിയതായി അനുവദിച്ച സിമെറ്റ് - കോളേജ് ഓഫ് നഴ്സിംഗില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. 
കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റിയുടെയും ഇന്ത്യന്‍ നേഴ്സിംഗ് കൗണ്‍സിലിന്‍റെയും അംഗീകാരം കോളേജ് നേടിയിരുന്നു.  
ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജെ.ആര്‍. സുരേഷ് കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ.ടെസ്സ്, നൂറനാട് സിമെറ്റ് - കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. ലത ദാമോദരന്‍, കരുനാഗപ്പളളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സ്, പ്രിന്‍സിപ്പല്‍ ഷക്കീല.കെ, എംഎസ്എന്‍ ട്രസ്റ്റ് ട്രസ്റ്റി എന്‍. ചന്ദ്രന്‍പിളള തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement