കൊല്ലം: നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് വയറിംഗ് സാധനങ്ങൾ
മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. കൊല്ലം
പള്ളിമുക്ക് കേന്ദ്രീകരിച്ച് നിർമ്മാണം നടക്കുന്ന നിരവധി വീടുകളിൽ നിന്ന് വയറുകൾ മോഷ്ടിച്ച് കടത്തിയിരുന്ന പ്രതിയെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.
ഇരവിപുരം സ്നേഹ തീരം സുനാമി ഫ്ലാറ്റിൽ ബ്ലോക്ക് നമ്പർ 15-ൽ ശരത്ത് എലിയാസ് വിഷ്ണു(21) പിടിയിലായത്. പകൽ സമയത്ത് കറങ്ങി നടന്ന്
നിർമ്മാണ പ്രവർത്തി നടക്കുന്ന വീടുകൾ കണ്ട് വയ്ക്കുകയും പിന്നീട് ആളില്ലാത്ത സമയം നോക്കി എത്തി സീലിങ്ങുകൾ അടക്കം തകർത്ത് കേബിൾ വയറുകളും വയറിംഗ് സാധനങ്ങളും
കൈക്കലാക്കുകയും പിന്നീട് കടകളിൽ കൊടുത്ത് പണമാക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇലട്രിഷ്യൻ ആണന്ന് തെറ്റിധരിപ്പിച്ചാണ് കടകളിൽ ഇയാൾ മോഷണ മുതലുകൾ വിറ്റി രുന്നത് പള്ളിമുക്കിലെ നിരവധി വീടുകളിൽ നിന്നാണ് ഇത്തരത്തിൽ ഇയാൾ മോഷണം നടത്തിയത്. ഇത് കാരണം നിർമ്മാണത്തിൽ ഇരിക്കുന്ന വീടുകൾക്ക് സീലിങ്ങ് അടക്കം പുനർ നിർമ്മിക്കേണ്ട അവസ്ഥയായിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെ . സിസിടിവി കൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരവേ അടുത്ത മോഷണശ്രമം നടത്തവേ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു.ഇരവിപുരം സി ഐ രാജീവിന്റെ നേത്യർത്വത്തിൽ എസ് ഐ ജയേഷ്, സിപിഒ മാരായ അനീഷ്, സജിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
































