കൊല്ലം അഞ്ചലിൽ രണ്ട് കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ. പാലക്കാട് ഒറ്റപ്പാലം , റഹുമാൻ മനസിൽ 42 വയസ്സുള്ള ഷെഫീർ, മഹാരാഷ്ട്ര സോലാപൂർ സ്വദേശിനി 46 വയസ്സുള്ള ശശികല എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തു മണിയോടുകൂടി കെഎസ്ആർടിസി ബസ്സിൽ അഞ്ചൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വന്നിറങ്ങുകയിരുന്ന ഇരുവരെയും ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നു പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും രണ്ടു കിലോയോളം കഞ്ചാവ് കണ്ടെത്തി.
ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തുകയും അതിനുശേഷം കെഎസ്ആർടിസി ബസ്സിൽ അഞ്ചൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുമ്പോൾ ആയിരുന്നു ഇവർ പോലീസിന്റെ പിടിയിലാകുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ അഞ്ചൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിന് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.


































