ചടയമംഗലം ഇളവക്കോട് മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
ഇളവക്കോട് കൈതക്കെട്ടിൽ വീട്ടിൽ 48 വയസ്സുള്ള മനോജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കൈതക്കെട്ടിൽ ഉള്ള റബ്ബർ തോട്ടത്തിലാണ് ഇന്നലെ തൂങ്ങിയ നിലയിൽ കണ്ടത്. മേശിരി പണി ചെയ്തു വരികയായിരുന്നു ഇയാൾ.
ചടയമംഗലം പോലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽകോളേജിലേക്ക് മാറ്റി. അസ്വഭാഭാവിക മരണത്തിന് ചടയമംഗലം പോലീസ് കേസെടുത്തു. ഭാര്യ: സുഭദ്ര. മക്കൾ: ചിപ്പി തുമ്പി.
































