കടയ്ക്കലിലെ കൂട്ടരാജി, മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഐ പുറത്താക്കി

Advertisement

കൊല്ലo കടയ്ക്കലിലെ കൂട്ടരാജിയ്ക്ക് മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഐ പുറത്താക്കി . ജെ സി അനിൽ സാമ്പത്തിക തിരിമറി നടത്തിയതായി ബോധ്യപ്പെട്ടെന്ന് ജില്ലാ സെക്രട്ടറി പി എസ് സുപാൽ.
അതേ സമയം തിരുവനന്തപുരത്തും പത്തനംതിട്ടയിലും CPIയിൽ നിന്ന് കൂട്ടരാജിയും ഉണ്ടായി.തിരുവനന്തപുരം ജില്ലയിലെ മീനാങ്കൽ പ്രദേശത്ത് നൂറോളം പേരാണ് CPI വിട്ടത്. പത്തനംതിട്ടയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ 16 പേർ രാജി വെച്ച് CPIMൽ ചേർന്നു

ഇന്ന് ചേർന്ന സി പി ഐ ജില്ലാ നേതൃയോഗങ്ങൾക്ക് പിന്നാലെയാണ്
മുൻ കൊല്ലം ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനെ പുറത്താക്കാനുള്ള പാർട്ടി തീരുമാനം ഉണ്ടാകുന്നത്.ജെ സി അനിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ജില്ലാ സെക്രട്ടറി പി എസ് സുപാൽ

ജെ സി അനിലിന് എതിരായ നടപടി കടയ്ക്കലിൽ മണ്ഡലം – ലോക്കൽ ഘടകങ്ങളിൽ നാളെ തന്നെ റിപ്പോർട്ട് ചെയ്യുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കുണ്ടറയിൽ അതേ സമയം പ്രശ്നങ്ങൾ ഇല്ലെന്നും പി എസ് സുപാൽ പറഞ്ഞു.
തിരുവനന്തപുരം മുൻ സംസ്ഥാന കൗൺസിൽ അംഗവും AITUC ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന
മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ
പ്രതിഷേധിച്ചാണ് തിരുവനന്തപുരം CPIയിലെ കൂട്ടരാജിമീനാങ്കൽ .എ,ബി ബ്രാഞ്ചുകളിൽ
അംഗങ്ങളായ 40 പേർ രാജിവെച്ചു.മന്ത്രി ജി.ആർ.അനിലിനെതിരായ
പ്രതിഷേധമാണ് രാജിയിലൂടെ പ്രകടമാകുന്നത്.പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ സെക്രട്ടറി അടക്കം 16പേർ
രാജിവെച്ച് CPIMൽ ചേർന്നു.

Advertisement