മുതുപിലാക്കാട്ട് വിമുക്തഭടനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ശാസ്താംകോട്ട:മുതുപിലാക്കാട് പടിഞ്ഞാറ് വിമുക്തഭടനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മുതുപിലാക്കാട് പടിഞ്ഞാറ് താമരശേരിയിൽ ഗോപാലകൃഷ്ണപിള്ള (85) ആണ് മരിച്ചത്.ഇന്ന് (വെള്ളി) രാവിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ ഷോക്കേറ്റ് നിലത്തു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യയുടെ മരണശേഷം അവിവാഹിതനായ മകൻ ഹരികുമാറിനൊപ്പം കുടുംബവീട്ടിലാണ് ഗോപാലകൃഷ്ണപിള്ള കഴിഞ്ഞു വന്നത്. മൃതദേഹം അനന്തര നടപടികൾക്കായി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Advertisement