25.8 C
Kollam
Wednesday 28th January, 2026 | 02:08:34 AM
Home Education സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്

സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്

Advertisement

തിരുവനന്തപുരം:
സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ താല്പര്യം വളർത്തുക, വിവര സാങ്കേതിക വിദ്യയിലെ അടിസ്ഥാന അറിവുകൾ പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് നടത്തിയത്.
സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ശ്രീമതി. പുഷ്പിത ബി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ മാസ്റ്റർ ട്രെയ്നറായ ശ്രീമതി ശ്രീജ അശോക് ക്യാമ്പിലെ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിശീലനം ലഭിച്ചു.
പരിപാടികൾക്ക് എസ്.ഐ.ടി.സി നിത്യ ആർ ആശംസകൾ അർപ്പിച്ചു. മെന്റർമാരായ ജയരാജ് വി.ടി, സിന്ധു എ.എസ് എന്നിവർ ക്യാമ്പിന് മേൽനോട്ടം വഹിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് രക്ഷാകർത്ത് മീറ്റിംഗും നടത്തി. സാങ്കേതിക അറിവുകളുടെ ലോകത്തേക്ക് വാതിൽ തുറന്നുനൽകിയ ക്യാമ്പ് പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഒരു പുതിയ അനുഭവമായി മാറി.

Advertisement