കരുനാഗപ്പള്ളി:
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ലതീഷ്.എസ്ൻ്റെ നേതൃത്വത്തിൽ ആദിനാട് കൊച്ചാലുംമൂട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 7.838 ഗ്രാം ബ്രൗൺ ഷുഗർ,50.771 ഗ്രാം കഞ്ചാവ് എന്നിവയുമായി അതിഥി തൊഴിലാളിയായ ബപ്പാ അകുഞ്ചി,(35 വയസ്സ് )S/o ഹസൻ അലി അകുഞ്ചി, ജോഷോഹർ പര, സൗത്ത് 24, പർഗനസ് കലികട്ടല , വെസ്റ്റ് ബംഗാൾ എന്നയാളെ അറസ്റ്റ് ചെയ്തു.വിപണിയിൽ ഏകദേശം 60000 രൂപയുടെ ബ്രൗൺ ഷുഗറും 5000 രൂപയുടെ കഞ്ചാവുമാണ് പിടികൂടിയത്.കരുനാഗപ്പള്ളി റേഞ്ചിലെ ഷാഡോ പാർട്ടി രണ്ടാഴ്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്.ഈ വർഷം ആദ്യം കഞ്ചാവുമായി ഇയാളെ കരുനാഗപ്പള്ളി സർക്കിൾ പാർട്ടി ഇയാളെ പിടികൂടിയിരുന്നു. പാർട്ടിയിൽ AEI (Gr) മാരായ ഉണ്ണിക്കൃഷ്ണപിള്ള, എബിമോൻ,CEO മാരായ കിഷോർ, ഹരിപ്രസാദ്, ചാൾസ്, അജയഘോഷ്, ഗോപകുമാർ, അൻസാർ വനിത സിവിൽ എക്സൈസ് ,ഓഫീസർ ജിജി S പിള്ള ,AEI (Gr) ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും ഉണ്ടായിരുന്നു.






































