25.8 C
Kollam
Wednesday 28th January, 2026 | 02:07:46 AM
Home News Local പുനലൂരിൽ റബർ മരത്തിൽ ചങ്ങലയിൽ പൂട്ടിയിട്ട നിലയിൽ മൃതദേഹം

പുനലൂരിൽ റബർ മരത്തിൽ ചങ്ങലയിൽ പൂട്ടിയിട്ട നിലയിൽ മൃതദേഹം

Advertisement

പുനലൂർ: രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം മുക്കടവിൽ കുന്നിൻ പ്രദേശത്തെ റബർ തോട്ടത്തിൽ കണ്ടെത്തി. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിലായിരുന്നു മൃതദേഹം.


സമീപത്തുനിന്നും കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെത്തി. മുഖവും ശരീരഭാഗങ്ങളും ജീർണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. പുനലൂർ ഫയർ ഫോഴ്സ് എത്തിയാണ് റബർ മരത്തിൽ നിന്നു ചങ്ങല മുറിച്ച് നീക്കിയത്. ചൊവ്വ പകൽ കാന്താരി ശേഖരിക്കാൻ തോട്ടത്തിൽ എത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. അടുത്തിടെ റബർ മരങ്ങൾ ടാപ്പിങ് നടത്തിയിരുന്നില്ല. ചെടികൾ വളർന്ന നിൽക്കുന്നതിനാൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതെ വിധത്തിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.


മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement