ശാസ്താംകോട്ട:കർഷക തൊഴിലാളി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും നിലവിലുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പടിഞ്ഞാറേ കല്ലട മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ആർ.ഡി പ്രകാശ് ക്ഷേമനിധി പാസ് ബുക്കുകൾ വിതരണം ചെയ്തു.കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കലാധരൻ പിള്ള,കല്ലട സുബ്രഹ്മണ്യൻ,രാമാനന്ദൻപിള്ള,ഗീത എന്നിവർ സംസാരിച്ചു.