ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

3925
Advertisement

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഐപിഎല്ലിലെ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 10ല്‍ അധികം പേരുടെ നില അതീവ ഗുരുതരമാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഇരച്ചുകയറുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

Advertisement