Home News Kerala കോടതിക്ക് മുന്നില്‍ കാമുകീ-കാമുകന്റെ ബന്ധുക്കളുടെ കൂട്ടത്തല്ല്

കോടതിക്ക് മുന്നില്‍ കാമുകീ-കാമുകന്റെ ബന്ധുക്കളുടെ കൂട്ടത്തല്ല്

Advertisement

കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നില്‍ കാമുകീ-കാമുകന്റെ ബന്ധുക്കളുടെ കൂട്ടത്തല്ല്. മുക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് യുവാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിന്നാലെ കോടതിയില്‍ ഹാജരാക്കി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കാമുകനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ബന്ധുക്കള് തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. വിവാഹം നടത്തി തരാമെന്നും ഇപ്പോള്‍ തങ്ങളോടൊപ്പം വരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും പെണ്‍കുട്ടിയെ കാമുകന്റെ സുഹൃത്തുക്കളും ബന്ധുക്കളും കാറിനടുത്തേക്ക് കൊണ്ടുപോയി. ഇത് തടയാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന്റെ തുടക്കം.

പിന്നാലെ ഇരുക്കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഷാമിലിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി സ്ഥലത്ത് നിന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയോട് സംസാരിക്കുന്നതിനിടെ ഷാമിലിന്റെ സുഹൃത്തുക്കള്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവാക്കള്‍ മരകഷ്ണങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here