കാട്ടാക്കട: മാറനല്ലൂരില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ പോളിംഗ് സാമഗ്രികള്‍ സ്ട്രേങ് റൂമില്‍ എത്തിച്ചശേഷം മടങ്ങിയ മാറനല്ലൂര്‍ മണ്ണടിക്കോണം സ്വദേശി ലിജോ എല്‍ ജോസ് സഞ്ചരിച്ചിരുന്ന കാറണ് അപകടത്തില്‍ പെട്ടത്. പെരുങ്കടവിള പഞ്ചായത്ത് ഓഫീസിലെ എ ഇ അയ ലിജോ തിരിഞ്ഞെപ്പ് ജോലികളുടെ ചുമതലക്കാരന്‍കൂടിയാണ്.
കാട്ടാക്കട മണ്ഡലത്തിലെ മുതിയാവിള സ്കൂളിലായിരുന്നു ഡ്യൂട്ടി തുടര്‍ന്ന് പോളിങ് സാമഗ്രികള്‍ നെടുമങ്ങാട് മഞ്ചയിലെത്തിച്ച് മടങ്ങുമ്പോഴാണ് അപകടം. 2 പോസ്റ്റുകള്‍ ഇടിച്ച് തെറിപ്പിച്ച അപകടത്തില്‍ നിന്ന് ലജോ അത്ഭുതകരമായാണ് രക്ഷപെട്ടത്. കഴിഞ്ഞ 3 ദിവസമായി വിശ്രമമില്ലാത്ത ജോലിയിലായിരുന്ന ലിജോ ഉറങ്ങി പോയതായാണ് അറിയിച്ചത്. വീട്ടിലെത്തുന്നതിന് 500 മീറ്ററടുത്താണ് അപകടം നടന്നത്.






























