Home News Breaking News ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് പരാതി, കേസെടുത്തു

ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് പരാതി, കേസെടുത്തു

Advertisement

കൊല്ലം: കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡൻ്റ് അനന്ദുവിൻ്റെ വീടിന് നേരെയായിരുന്നു ആക്രമണം. പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ ആർഎസ്എസ് പ്രവർത്തകർ വീട് ആക്രമിച്ചെന്നാണ് പരാതി.

കല്ലേറിൽ അനന്ദുവിൻ്റെ വീടിൻ്റെ ജനാല തകർന്നു. സിറ്റൗട്ടിൽ കിടന്ന കസേര തകർത്തു. ഇരുചക്ര വാഹനവും ആക്രമിച്ചു. ഗണഗീതം പാടിയതിനെതിരെ ഇന്നലെയാണ് ദേവസ്വം ബോർഡിന് പരാതി നൽകിയത്. ആക്രമണ സമയത്ത് അനന്ദുവും രോഗിയായ അമ്മയും മുത്തശ്ശിയും വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അഞ്ചലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement