26.9 C
Kollam
Wednesday 25th February, 2026 | 01:11:44 AM
Home News Kerala ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു

Advertisement

തൃശൂര്‍: ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു. മനിശ്ശേരി കൊച്ചയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്.എഴുന്നെള്ളിപ്പിൽ പങ്കെടുത്ത് മടങ്ങവേ ആണ് ആന ഇടഞ്ഞത്.

ആന റോഡിലേക്കിറങ്ങി ഏറെ നേരം പരിഭ്രാന്തി പരത്തി. തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലാണ് ആന പരിഭ്രാന്തി പരത്തിയത്. റോഡിലേക്ക് ഇറങ്ങിയ ആന വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here