Home News Breaking News സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറി,സ്വകാര്യതാ ലംഘനം ആരോപിച്ച് ഹൈക്കോടതിയിൽ ഹര്‍ജി

സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറി,സ്വകാര്യതാ ലംഘനം ആരോപിച്ച് ഹൈക്കോടതിയിൽ ഹര്‍ജി

Advertisement

കൊച്ചി.സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നതിൽ ഡാറ്റാ ചോർച്ചയും സ്വകാര്യതാ ലംഘനവും ആരോപിച്ച് ഹൈക്കോടതിയിൽ ഹരജി. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചത് അനുമതിയില്ലാതെയെന്നാണ് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹരജിയിലെ വാദം.

സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറിയത് സ്വകാര്യതാ ലംഘനമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടി, ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുവെന്നും, നടപടി തടയണമെന്നും, സ്വകാര്യ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ എതിർകക്ഷികളാക്കി നൽകിയ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here