Home News Kerala അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി

Advertisement

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. കടവന്ത്രയിലെ അനാശാസ്യ കേന്ദ്രത്തിലെത്തിയ കോട്ടയം സ്വദേശിക്കെതിരെ അനാശാസ്യ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമെടുത്ത കേസുകള്‍ റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് സി പ്രതീപ് കുമാറിന്റേതാണ് ഉത്തരവ്.

യുവതികളെ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ചതും അനാശാസ്യത്തിനു പ്രേരിപ്പിച്ചതും ഹര്‍ജിക്കാരനല്ലെന്നു കോടതി വിലയിരുത്തി. അനാശാസ്യ കേന്ദ്രത്തില്‍ നിന്നു 50 മീറ്റര്‍ അകലെ കുരിശുപള്ളി ഉള്ളതിനാല്‍ പൊതുസ്ഥലത്തിനു സമീപമെന്ന വകുപ്പ് ബാധകമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ ഇവിടെ ആരാധനാ കര്‍മങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതു ആരാധനാലയമായി കണക്കാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.

എറണാകുളം ഗാന്ധി നഗറിലെ വാടക വീട്ടില്‍ കഴിഞ്ഞ വര്‍ഷം കടവന്ത്ര പൊലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ റാക്കറ്റ് പിടിയിലായത്.

Advertisement