രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ രണ്ടാം ബലാത്സംഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും യുവതി രഹസ്യമൊഴി നൽകി. നെടുമങ്ങാട് കോടതിയിൽ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരായാണ് മൊഴി രേഖപ്പെടുത്തിയത്. അതിജീവിതയുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി.
രാഹുൽ വിവാഹ വാഗ്ദാനം നൽകിയ ശേഷം ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന് ബംഗളൂരു സ്വദേശിനിയാണ് പരാതി നൽകിയത്. കെപിസിസി അധ്യക്ഷന് മെയിൽ വഴി അയച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌തതാണ് കേസ്.




























