Home News Breaking News ശബരിമല മകരവിളക്കിന് മുന്നോടിയായിഎരുമേലി പേട്ടതുള്ളൽ

ശബരിമല മകരവിളക്കിന് മുന്നോടിയായിഎരുമേലി പേട്ടതുള്ളൽ

Advertisement

എരുമേലി.ശബരിമല മകരവിളക്കിന് മുന്നോടിയായി
എരുമേലി പേട്ടതുള്ളൽ നടന്നു . ഇത്തവണയും പതിനായിരക്കണക്കിന് ഭക്തരാണ് പേട്ടതുള്ളാന്‍ എത്തിയത് അയ്യപ്പൻറെ മാതൃസ്ഥാനികരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളിയത് ഉച്ചയ്ക്ക് ശേഷമായിരുന്നു ആലങ്ങാട് സംഘത്തിൻറെ പേട്ടതുള്ളൽ

12 അരയോടെ ശ്രീകൃഷ്ണപ്പരുന്ത്
അമ്പലപ്പുഴ ഭഗവാന്റെ വരവറിയിച്ച് വട്ടമിട്ട് പറന്നു .പിന്നാലെ കൊച്ചമ്പലത്തിൽ എത്തിയ അമ്പലപ്പുഴ സംഘം സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ചടങ്ങുകളിലേക്ക് കടന്നു. പേട്ടപ്പണം സമർപ്പിച്ച് തിടമ്പേറ്റിയ ഗജവീരൻമാർക്കൊപ്പം പേട്ട തുള്ളി പുറത്തേക്ക്. തുടർന്ന് വാവരെ കാണാൻ നൈനാർ പള്ളിയിൽ എത്തിയ സംഘത്തെ ജമാത്ത് ഭാരവാഹികൾ സ്വീകരിച്ചു.
നൈനാർ പള്ളിയിൽ വലം വെച്ച് ശേഷം വാവരുടെ പ്രതിനിധിയെയും കൂട്ടിയാണ് അമ്പലപ്പുഴ സംഘം വലിയ അമ്പലത്തിലേക്ക് തിരിച്ചത്.

ഉച്ചയ്ക്കുശേഷം ആയിരുന്നു അയ്യപ്പൻറെ പിതൃസ്ഥാനിയരായ ആലങ്ങാട് സംഘത്തിൻറെ പേട്ടതുള്ളൽ . യോഗം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘം പേട്ട തുള്ളിയത്.വാവര് സ്വാമി അമ്പലപ്പുഴ സംഘത്തിന് ഒപ്പം പോയി എന്ന വിശ്വാസത്തിൽ വാവര് പള്ളിക്ക് പുറത്ത് നിന്ന് തൊഴുത് ആലങ്ങാട് സംഘവും മടങ്ങി .

Advertisement