ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു

Advertisement

ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് വൈകുന്നേരം 5 മണി വരെ 60000 ത്തിലധികം ഭക്തർ മലകയറി അയ്യപ്പ ദർശനം നടത്തി.
95000ത്തിലധികം ഭക്തർ ഇന്നലെയും മല ചവിട്ടി . ഇപ്പോഴും അയ്യപ്പ ദർശനത്തിനായി നിരവധി ഭക്തരാണ് കാത്തുനിൽക്കുന്നത്. പമ്പയിലും നിലക്കലിലും പോലീസിൻറെ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. മകരവിളക്ക് പ്രമാണിച്ച് ഇനിയുള്ള ദിവസങ്ങളിൽ ഭക്തരെ നിയന്ത്രിച്ചു മാത്രമേ സന്നിധാനത്തേക്ക് കയറ്റിവിടുകയുള്ളൂ. ദർശനം നടത്തി കഴിഞ്ഞാൽ ഉടൻ തന്നെ മലയിറങ്ങണമെന്നാണ് ദിവസം പോലും പോലീസും നിർദേശിക്കുന്നത്. 12നാണ് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്നത്. അത് 14 ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. 14നാണ് മകര വിളക്ക് നടക്കുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here