Advertisement
തിരുവനന്തപുരം. പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന കെ.ഷിബു മോനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
48 വയസ്സായിരുന്നു.രണ്ടര വർഷമായി അഞ്ചുതെങ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ്.പോലീസ് സ്റ്റേഷൻ പിആർഒ കൂടിയാണ് ഇദ്ദേഹം.മരണകാരണം വ്യക്തമല്ല.മൃതദേഹം പാരിപ്പള്ളി
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു
നൽകി.വർക്കല,കല്ലമ്പലം സ്റ്റേഷനുകളിലും
പ്രവർത്തിച്ചിട്ടുണ്ട്.



































