Advertisement
തിരുവനന്തപുരം. മയക്കുമരുന്ന് കടത്തിയ യുവാവ് എക്സൈസ് സംഘത്തെ ആക്രമിച്ചു. രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ആരോമൽ രാജൻ, ഗോകുൽ എന്നിവർക്കാണ് പരുക്കേറ്റത്. നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പരിശോധനയ്ക്കിടെയായിരുന്നു അക്രമണം
MDMA യുമായി എത്തിയ പ്രതിയെ സാഹസികമായി കീഴടക്കി. ആനയറ സ്വദേശി ആകാശ് കൃഷ്‌ണയെയാണ് പിടികൂടിയത്. 12 ഗ്രാം MDMA പിടിക്കൂടി. ജീവനക്കാരെ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. സമാനമായ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പറയുന്നു.




































