മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി തണലൊരുക്കി തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ

Advertisement

വയനാട്. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി തണലൊരുക്കി. തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ  നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു. നെല്ലിമാളത്ത് നടന്ന ചടങ്ങില്‍ ജമാഅത്തുല്‍ ഉലമ സഭ പ്രസിഡന്റ് ഖാജാ മുഈനുദ്ദീന്‍ ബാഖവി ആണ് താക്കോല്‍ കൈമാറ്റം നടത്തിയത്. കുടുംബങ്ങള്‍ക്കുള്ള രേഖകള്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ കൈമാറി.


മേപ്പാടി നെല്ലിമാളത്ത് ആണ് 14 കുടുംബങ്ങൾക്ക് അഭയം ഒരുങ്ങിയത്. ആറര സെൻറ് സ്ഥലത്ത് 850 സ്ക്വയർ ഫീറ്റ് ഉള്ള വീടുകളാണ് നിർമ്മിച്ച് കൈമാറിയത്.  25 ലക്ഷം രൂപ സ്ഥലമടക്കം ഒരു വീടിന് ചിലവ് വന്നു. ജമാഅത്തുല്‍ ഉലമ പ്രസിഡന്റ് ഖാജാ മുഈനുദ്ദീന്‍ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു.


ഉരുള്‍ദുരന്തം നേരിട്ട് അനുഭവിച്ചവരും പല കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുമാണ് ഗുണഭോക്താക്കള്‍.


സമസ്ത വയനാട് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. 2024 നവംബര്‍ ആറിനായിരുന്നു വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ടി സിദ്ധിഖ് MLA, ജമാഅത്തുല്‍ ഉലമ സഭ ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ ബാദുഷ ഉലവി, . സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല ഹംസ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here