Advertisement
കൊച്ചി: ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം മുസിരിസ് ബിനാലെയിൽ നിന്നു പിൻവലിച്ചു. ചിത്രം വികലമാക്കിയെന്ന വിമർശനത്തെ തുടർന്നാണ് ചിത്രം നീക്കിയത്.
ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററും കലാകാരനും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.
പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് വിവാദം ഉടലെടുത്തത്.
































